സത്യധാര സംഘടനയുടെ ഔദ്യോഗിക മുഖപത്രം
1997 മുതല്‍ മലയാളത്തിലെ ഇസ്‌ലാമിക പ്രസിദ്ധീകരണ മേഖലയിലെ നിറസാന്നിധ്യമാണ് സത്യധാര. മാസികയായി തുടങ്ങി ദ്വൈവാരികയായി പ്രസാധനം തുടരുന്നു. ആനുകാലിക ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതിലൂടെ സത്യധാര എന്നും വേറിട്ട് നില്‍ക്കുന്നു. സംസ്‌കാരം, ചരിത്രം, ആദര്‍ശം, രാഷ്ട്രീയം, തുടങ്ങിയ മേഖലകളില്‍ വ്യക്തമായ ആശയ കൈമാറ്റങ്ങളും ജീര്‍ണ്ണതയ്ക്കും തീവ്രവാദത്തിനുമെതിരെ ശക്തമായ നീക്കങ്ങളും സത്യധാര ഇതിനകം സ്വീകരിച്ചിട്ടു്. മതത്തിന്റെ മേലങ്കിയണിഞ്ഞ് വിശ്വാസികളെ കബളിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനും ശ്രമിക്കുന്നവരുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാണിക്കാനും സത്യധാരയുടെ താളുകള്‍ പങ്ക് വഹിച്ചിട്ടു്